Your Image Description Your Image Description

കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യങ്ങൾ എല്ലാ വിഭാഗങ്ങളിലേക്കും പൂർണ്ണമായും കൈമാറുമെന്ന് ഐക്കണിക്ക് ടൂവീലർ ബ്രാൻഡായ റോയൽ എൻഫീൽഡ് അറിയിച്ചു. ഇത് ബ്രാൻഡിന്റെ ജനപ്രിയ മോഡലുകളെ പ്രത്യേകിച്ച് 350 സിസി വിഭാഗത്തിൽ, ഇന്ത്യയിലുടനീളമുള്ള റൈഡർമാർക്ക് കൂടുതൽ ആക്‌സസ് ചെയ്യാവുന്നതാക്കും.

മോട്ടോർസൈക്കിൾ വിപണിയിൽ ശക്തമായ ഒന്നാണ് റോയൽ എൻഫീൽഡിന്റെ 350 സിസി നിര. ഏറ്റവും പുതിയ വില പരിഷ്കരണം വാഹനപ്രേമികൾക്കിടയിൽ അതിന്റെ ആകർഷണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2025 സെപ്റ്റംബർ 22 മുതൽ, പുതുക്കിയ വിലകൾ എല്ലാ ഡീലർഷിപ്പുകളിലും പ്രാബല്യത്തിൽ വരും.

അതേസമയം 350 സിസിക്ക് മുകളിലുള്ള മോഡലുകൾക്ക്, പുതിയ ജിഎസ്ടി നിരക്കുകൾക്ക് അനുസൃതമായി വിലകൾ പരിഷ്കരിക്കും. ചില മോഡലുകളിൽ 22,000 രൂപ വരെ വിലക്കുറവ് വരുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. 2025 സെപ്റ്റംബർ 22 മുതൽ ഇത് പ്രാബല്യത്തിൽ വരും.

Related Posts