Your Image Description Your Image Description

ഡൽഹി: ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി സുപ്രീംകോടതി. തിരിച്ചറിയൽ രേഖ എന്ന നിലയിൽ പരിഗണിക്കാനും നിർദ്ദേശം. ആധാർ യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടാകുമെന്നും കോടതി. ആധാർ രേഖയായി ബീഹാറിൽ കണക്കാക്കുന്നില്ലെന്ന് കപിൽ സിബൽ. കമ്മീഷൻ നിർദ്ദേശിച്ച 11 രേഖകൾക്ക് പകരം ആധാർ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നോട്ടീസ് നൽകുന്നതായി കപിൽ സിബൽ. തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെയും ആരോപണം.

Related Posts