Home » Blog » Kerala » ബി.ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
10

കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. നേരത്തെയും പല തവണ രാജിസന്നദ്ധത അറിയിച്ചിരുന്നു.

ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാജി ഫെഫ്ക ജനറല്‍ ബോഡി ചര്‍ച്ച ചെയ്യുകയാണ്. ഇതിന് ശേഷമായിരിക്കും രാജിയില്‍ അന്തിമ തീരുമാനമാവുക.