Your Image Description Your Image Description

യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ ഫണ്ട് തട്ടിപ്പാരോപണത്തിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു. എറണാകുളം സെൻട്രൽ പോലീസാണ് പരാതിക്കാരിയായ അഡ്വ. ടി ആർ ലക്ഷ്മിയുടെ മൊഴിയെടുത്തത്. മൊഴി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാനെന്ന പേരില്‍ പിരിച്ചെടുത്ത ഫണ്ട് തട്ടിയെടുത്തുവെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്‍റ് അബിൻ വർക്കി ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് പരാതി.

അതേസമയം പിരിച്ചെടുത്ത ഫണ്ടിന്റെ വ്യക്തമായ കണക്ക് അവതരിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല. ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ വിചിത്ര വാദത്തിന്, വ്യക്തമായ മറുപടി നല്‍കാനും വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts