Your Image Description Your Image Description

രിസ്ഥിതിക്ക് ദോഷകരമല്ലാത്ത പുത്തൻ പ്ലാസ്റ്റികുമായി ജപ്പാൻ എത്തുന്നു. ഈ കണ്ടുപിടിത്തം പരിസ്ഥിതി സംരക്ഷണ രംഗത്തെ ഒരു വലിയ മുന്നേറ്റമാണ്. സാധാരണ പ്ലാസ്റ്റിക്കുകൾ മണ്ണിൽ ലയിക്കാൻ നൂറ്റാണ്ടുകളെടുക്കുമ്പോൾ, ഈ പുതിയ പ്ലാസ്റ്റിക് കുറഞ്ഞ കാലയളവിനുള്ളിൽ മണ്ണിൽ ലയിച്ചു ചേരും. ബാക്ടീരിയകളെ ഉപയോഗിച്ച് പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലുള്ള പ്ലാസ്റ്റിക് നിര്‍മിക്കാനാണ് ജപ്പാൻ തയ്യാറെടുക്കുന്നത്.

ഈ പുതിയ പ്ലാസ്റ്റിക് നിർമ്മിക്കുന്നത് ബാക്ടീരിയകൾ ഉപയോഗിച്ചാണ്. ഇത് ഒരു രാസവസ്തുക്കളുടെയും സഹായമില്ലാതെ പ്രകൃതിദത്തമായ രീതിയിൽ നിർമ്മിക്കാൻ സാധിക്കും. സാധാരണ പ്ലാസ്റ്റിക് പോലെയല്ല, ഇത് പരിസ്ഥിതിക്ക് ദോഷകരമല്ല. മണ്ണിൽ ലയിച്ചു ചേരുന്നതിനാൽ ഇത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നില്ല. നൈട്രജൻ അടിസ്ഥാനമാക്കി ഉത്പാദിപ്പിക്കാവുന്ന വസ്തുക്കളെ, പ്ലാസ്റ്റിക്കിലെ അപകടകരമായ വസ്തുക്കളുടെ സ്ഥാനത്ത് മാറ്റി സ്ഥാപിക്കാനാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യം വെയ്ക്കുന്നത്. പി ഇ ടി പ്ലാസ്റ്റിക്കിലെ ടെറെഫ്താലിക് ആസിഡ്, ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കളെ മാറ്റിസ്ഥാപിക്കാനാണ് ലക്ഷ്യം. എസ്ഷെറിച്ചിയ കോളി (ഇ. കോളി) ബാക്ടീരിയയിൽ മാറ്റം വരുത്തിയാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇപ്രകാരം നിര്‍മിക്കുന്ന പ്ലാസ്റ്റിക് പരിസ്ഥിതി സൗഹൃദം മാത്രമല്ല കൃഷിക്കും മറ്റും ഗുണകരവുമാണ്. പുതിയ കണ്ടുപിടിത്തത്തിലൂടെ പെട്രോളിയം അധിഷ്ഠിതമായ പ്ലാസ്റ്റിക് ഉത്പാദനം കുറയ്ക്കാനും പ്ലാസ്റ്റിക് നിര്‍മാണത്തില്‍ ജൈവ ആധിപത്യം സ്ഥാപിക്കാനും പുത്തൻ കണ്ടുപിടിത്തത്തിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്.

ഈ കണ്ടുപിടിത്തം പ്ലാസ്റ്റിക് മാലിന്യ പ്രശ്നത്തിന് ഒരു വലിയ പരിഹാരമാകുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. ബാക്ടീരിയ ഗ്ലൂക്കോസിന് ഭക്ഷണം നൽകി ജൈവപരവുമായ പ്രക്രിയയിലൂടെ പിഡിസിഎ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകൾ ചേർത്താണ് പുതിയ കണ്ടുപിടുത്തം നടത്തുന്നത്.

Related Posts