Your Image Description Your Image Description

ർജുൻ അശോകനെ നായകനാക്കി വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘സുമതി വളവ്’. ഇപ്പോഴിതാ ചിത്രത്തിൻ്റെ കളക്ഷൻ കണക്കുകൾ പുറത്ത് വരികയാണ്. ആദ്യ ദിനം സുമതി വളവിന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ രണ്ട് കോടി അൻപത് ലക്ഷത്തിൽപ്പരമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം ഒരു കോടി എഴുപത്തി അഞ്ചു ലക്ഷം തുക ചിത്രം നേടി. ആദ്യ ദിനം തന്നെ ഹൗസ്ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക് അപ്പുറം പ്രമുഖ തിയേറ്ററുകളിൽ ലേറ്റ് നൈറ്റ് ഷോകളും ഹൗസ്ഫുൾ ആയി മാറിയിരുന്നു.

രണ്ടാം ദിനവും മികച്ച അഡ്വാൻസ് ബുക്കിങ് ലഭിക്കുന്ന സുമതി വളവിന്റെ മിക്ക ഷോകളും ഫാസ്റ്റ് ഫില്ലിങ്ങിലേക്കും ഹൗസ് ഫുൾ ഷോകളിലേക്കും കടക്കുകയാണ്. സമീപകാലത്തെ മലയാളം ചിത്ര റിലീസുകളിൽ ഇത്രയും വലിയ ഓപ്പണിങ് നേടുന്ന ഫാമിലി എന്റെർടൈനർ ആണ് സുമതി വളവ്. മാളികപ്പുറത്തിന് ശേഷം സുമതി വളവിന് തിയേറ്ററിൽ കുടുംബ പ്രേക്ഷകർ നൽകുന്ന ഈ വലിയ സ്വീകാര്യതക്ക് സുമതി വളവിന്റെ സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായൻ രഞ്ജിൻ രാജ് എന്നിവർ നന്ദി പറഞ്ഞിരുന്നു.

ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെയു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Posts