Your Image Description Your Image Description

ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. ചുരാചന്ദ് പൂരിലേക്ക് റോഡ് മാര്‍ഗമാണ് മോദി യാത്ര തിരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുരാചന്ദ്പൂരിൽ ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആകെ അഞ്ച് മണിക്കൂറായിരിക്കും മോദി മണിപ്പൂരിൽ ചെലവഴിക്കുക. മണിപ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മോദിയുടെ സന്ദർശനത്തിന് ഏതിരെ തീവ്രസംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദർശനം കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് മണിപ്പൂർ. മണിപ്പൂരിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം പിന്നീട് അസമിലേക്ക് പ്രധാനമന്ത്രി പോകുക.

Related Posts