Home » Blog » Kerala » പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടും, എടുത്തുചാടി തീരുമാനമിടുക്കില്ല ; സണ്ണി ജോസഫ്
20

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമുണ്ടാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയം കെ.പി.സി.സി യോഗം വിശദമായി ചർച്ച ചെയ്തതായും നിയമവശങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമേ അടുത്ത നടപടികളിലേക്ക് കടക്കൂ എന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാർശ യോഗത്തിൽ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും സണ്ണി ജോസഫ് മാധ്യമങ്ങളോട് സംസാരിച്ചു.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വൈദ്യുതി കരാറുകൾ റദ്ദാക്കിയതുൾപ്പെടെയുള്ള അശാസ്ത്രീയമായ തീരുമാനങ്ങളാണ് നിലവിലെ കടുത്ത ക്ഷാമത്തിന് പ്രധാന കാരണമെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ നിലവിലെ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിവരുന്ന അടിയന്തര ഇടപെടലുകളുടെ ഫലം അടുത്ത ആറുമാസത്തിനുള്ളിൽ ദൃശ്യമാകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *