Your Image Description Your Image Description

തിരുവനന്തപുരം : പിടിച്ചുപറി കേസിലെ പ്രതിയെ 24 വര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്‌തു. ബീമാപളളി സ്വദേശിയായ മുഹമ്മദ് ഷാഫിയെ ആണ് പോലീസ് പിടികൂടിയത്.

പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് 2001 ല്‍ വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായിരുന്നു. വിചാരണ തുടങ്ങുന്നതറിഞ്ഞ് ബീമാപളളി ഭാഗത്ത് നിന്ന് വെമ്പായം മേഖലയിലേക്ക് രക്ഷപ്പെട്ടിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ബീമാപളളി ആസാദ് നഗറില്‍ പ്രതി എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *