Your Image Description Your Image Description

പാലക്കാട്: പാലക്കാട് പ്ലസ്ടു വിദ്യാർത്ഥിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ ഹിജാൻ ആണ് മരിച്ചത്. രാവിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്ന ഹിജാന്‍ രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അമ്മ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കേറുകയായിരുന്നു. പൊലീസെത്തിയാണ് മൃതശരീരം ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ മരണകാരണം വ്യക്തമല്ല.

Related Posts