Your Image Description Your Image Description

ഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. പാകിസ്ഥാൻ ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 15.5 ഓവറിൽ മറികടന്നു. ഈ മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യ പാകിസ്ഥാനേക്കാൾ ഏറെ മുന്നിട്ട് നിന്നു. പാകിസ്ഥാനെ വെറും 127 റൺസിൽ ഒതുക്കിയ ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണുന്നത് താൻ 15 ഓവറിനുള്ളിൽ നിർത്തിയെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി പറഞ്ഞു. ഇന്ത്യയുടെ ഏകപക്ഷീയമായ വിജയത്തിന് ശേഷം ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് ഒരു ആവേശവും ഉണ്ടായിരുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു. ചിരവൈരികൾ തമ്മിലുള്ള മത്സരം ഒരു പോരാട്ടമായി തോന്നിയില്ലെന്നും, മത്സരം തുടങ്ങി 15 ഓവറിനുള്ളിൽ തന്നെ താൻ കാണുന്നത് നിർത്തി. തുടര്‍ന്ന് ഞാന്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം കാണുകയായിരുന്നു. കാരണം ഇന്ത്യ-പാക് മത്സരത്തില്‍ തുടര്‍ന്നങ്ങോട്ട് ഒരു മത്സരമായി തോന്നിയില്ല’, ഗാംഗുലി പറഞ്ഞു.

പാകിസ്ഥാൻ ഇപ്പോൾ ഇന്ത്യക്ക് ഒരു എതിരാളിയല്ല. ബഹുമാനത്തോടെയാണ് ഞാൻ ഇത് പറയുന്നത്, കാരണം അവരുടെ പഴയ ടീം എന്തായിരുന്നുവെന്ന് ഞാൻ കണ്ടിട്ടുണ്ട്. നിലവിലെ പാക് ടീമിന്റെ നിലവാരക്കുറവാണ് ഇതിന് പ്രധാന കാരണം. ക്രിക്കറ്റിൽ പാകിസ്ഥാനെക്കാളും ഈ ഏഷ്യാകപ്പിലെ ഭൂരിഭാഗം ടീമുകളെക്കാളും ഇന്ത്യ ഏറെ മുന്നിലാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണുകളായിരുന്ന വിരാട് കോലിയും രോഹിത് ശർമ്മയും ഇല്ലാതെയാണ് ഈ ഇന്ത്യൻ ടീം കളിച്ചിട്ടുള്ളത്’, ഗാംഗുലി കൂട്ടിച്ചേർത്തു.

Related Posts