പന്ത്രണ്ടാമത് ബിസിഎസ് രത്ന പുരസ്കാരവേദിയില്‍ മുന്‍ കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് മന്ത്രി വിജയ് ഗോയല്‍, ആവിഷ്കാര് മീഡിയ ഗ്രൂപ്പ് ചെയര്മാന് ഡോ. അനില്‍ കുമാര്‍ രസ്തോഗി എന്നിവര്‍ക്കൊപ്പം കേരളവിഷന് സിഇഒ എന്‍. പത്മകുമാര്‍
കൊച്ചി: രാജ്യത്തെ വിനോദ സാങ്കേതിക രംഗത്തെ മുന്‍നിര പുരസ്കാരങ്ങളിലൊന്നായ പന്ത്രണ്ടാമത് ബിസിഎസ് രത്ന (BCS Ratna) അവാര്‍ഡുകളില്‍ മിന്നുന്ന നേട്ടവുമായി കേരളവിഷന് ഗ്രൂപ്പ്. ബെസ്റ്റ് പെര്‍ഫോമിംഗ് എംഎസ്ഒ (റീജ്യണല്‍ – സൗത്ത്): കേരള കമ്യൂണിക്കേറ്റേഴ്സ് കേബിള്‍ ലി., ഫാസ്റ്റസ്റ്റ് ഗ്രോയിംഗ് ഐഎസ്പി: കേരളവിഷന് ബ്രോഡ്ബാന്‍ഡ് ലി., ബെസ്റ്റ് ഹൈബ്രിഡ് എന്റര്‍ടെയിന്‍മെന്റ് പ്ലാറ്റ്ഫോം ഓഫ് ദി ഇയര്‍: കീ ഒടിടി (KEE OTT) എന്നിങ്ങനെ മൂന്ന് സുപ്രധാന വിഭാഗങ്ങളിലാണ് കേരളവിഷന് ഇത്തവണ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയത്.
ബ്രോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ മീഡിയ, പരസ്യ ഏജന്‍സികള്‍, ഡിസ്ട്രിബ്യൂഷന്‍, ടെക്നോളജി, ഡിടിഎച്ച്, സിഎടിവി, ബ്രോഡ്ബാന്‍ഡ്, ഒടിടി, ഐപിടിവി എന്നീ മേഖലകളിലെ മികവിനാണ് ബിസിഎസ് രത്ന പുരസ്കാരങ്ങള്‍ നല്‍കിവരുന്നത്. ബ്രോഡ്കാസ്റ്റിംഗ്, കണ്ടന്റ്, സോഷ്യല്‍ മീഡിയ എന്നീ വിഭാഗങ്ങളില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നാണിത്.
ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരളവിഷന് ഗ്രൂപ്പിന് വേണ്ടി സിഇഒ എന്‍. പത്മകുമാര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. മുന്‍ കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് മന്ത്രി വിജയ് ഗോയല്‍, ട്രായ് പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ദീപാലി ശര്‍മ, സംബിത് പത്ര എംപി, എബിപി നെറ്റുവര്‍ക്ക് മുന്‍ സിഇഒയും ഐബിഡിഎഫ് സെക്രട്ടറി ജനറലുമായ അവിനാശ് പാണ്ഡെ, ആവിഷ്കാര് മീഡിയ ഗ്രൂപ്പ് ചെയര്മാന് ഡോ. അനില്‍ കുമാര്‍ രസ്തോഗി എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ്, ഒടിടി മേഖലകളില്‍ ഉപഭോക്താക്കള്‍ക്കായി കേരളവിഷന് നല്കുന്ന മികച്ച സേവനത്തിനും സാങ്കേതിക മികവിനുമുള്ള അംഗീകാരമാണ് ഈ പുരസ്കാരങ്ങള്‍.
നിലവില്‍ രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ എം.എസ്.ഒ.യും (MSO) അഞ്ചാമത്തെ വലിയ ബ്രോഡ്ബാന്‍ഡ് സേവനദാതാവുമാണ് കേരളവിഷന്. കൂടാതെ, ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ റൂറല്‍ ബ്രോഡ്ബാന്‍ഡ് പ്രൊവൈഡര്‍ എന്ന നേട്ടവും കേരളവിഷനുണ്ട്.
