Home » Blog » kerala Mex » നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
election-commission-680x450

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ അവരുടെ സ്വന്തം ജില്ലകളിൽ നിയമിക്കാൻ പാടില്ല. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരു ജില്ലയിൽ മൂന്ന് വർഷം സേവനം പൂർത്തിയാക്കിയവരെ മാറ്റണം.

ഉപതെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയ ജില്ലാ കളക്ടർമാർ, എസ്പിമാർ, മറ്റ് പ്രധാന റവന്യൂ-പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ അവർ നിലവിൽ ജോലി ചെയ്യുന്ന ജില്ലകളിൽ നിന്ന് മാറ്റി നിയമിക്കണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോലി ചെയ്ത അതേ ജില്ലകളിൽ ഇത്തവണ ഉദ്യോഗസ്ഥരെ നിയമിക്കരുത് തുടങ്ങിയവയാണ് പുതിയ നിർദ്ദേശങ്ങൾ. പുതിയ നിബന്ധനകൾ വന്നതോടെ പോലീസ് സേനയിൽ വ്യാപകമായ അഴിച്ചുപണി അനിവാര്യമായിരിക്കുകയാണ്. ഡിവൈഎസ്പി മാർ മുതൽ എസ്ഐ മാർ വരെയുള്ളവരുടെ നിലവിലെ ലിസ്റ്റുകളിൽ മാറ്റം വരുത്തേണ്ടി വരും. പുതിയ നിബന്ധനയോടെ സമഗ്ര അഴിച്ചുപണി വേണ്ടിവന്നേക്കുമെന്നാണ് വിലയിരുത്തൽ.