Your Image Description Your Image Description

ലോക’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാനോടും നിമിഷിനോടും ബെറ്റ് വെച്ചിട്ടുണ്ടെന്ന് നടൻ ചന്തു സലീം കുമാർ പറഞ്ഞു. ദുൽഖറിനെ തന്റെ ബെസ്റ്റ് ഫ്രണ്ടെന്നാണ് എല്ലാവരോടും പറയാറെന്നും, ഇരുവരും പരസ്പരം ‘ബെസ്റ്റി’ എന്നാണ് വിളിക്കുന്നതെന്നും ചന്തു കൂട്ടിച്ചേർത്തു. കൂടാതെ, താനൊരു മെസേജ് അയച്ചാൽ ദുൽഖർ തിരിച്ച് ഒരു ‘എസ്സേ’ പോലെ മറുപടി അയക്കാറുണ്ടെന്നും ചന്തു പറഞ്ഞു.

‘ദുൽഖറുമായി എനിക്ക് വലിയ സൗഹൃദമില്ല. ഒരു യമണ്ടൻ പ്രേമ കഥ’യുടെ ലൊക്കേഷനിൽ ഞാൻ ദുൽഖറിനെ കാണാൻ പോയിരുന്നു. ആ ബന്ധം അവിടെ അവസാനിച്ചു. ദുൽഖർ എനിക്ക് മമ്മൂക്കയുടെ മകനാണ്. മമ്മൂക്ക എനിക്ക് വളരെ വേണ്ടപ്പെട്ടയാളാണ്, എന്റെ സൂപ്പർ ഹീറോയാണ്’, ചന്തു സലിം കുമാർ പറഞ്ഞു.

‘ഞാൻ ഒരു അഭിമുഖത്തിൽ ദുൽഖറിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്റെ കയ്യിൽ ദുൽഖറിന്റെ നമ്പർ ഇല്ലെന്നും, ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറില്ലെന്നും ഞാൻ പറഞ്ഞു. ഇത് ദുൽഖർ അറിഞ്ഞു. പിന്നീട് എന്നെ കണ്ടപ്പോൾ, “നിന്നോട് എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്, നീ എന്താണ് എന്നെ വിളിക്കാത്തത്? നിന്റെ അടുത്ത് എന്താ എന്റെ നമ്പർ ഇല്ലാത്തത്?” എന്നൊക്കെ ദുൽഖർ ചോദിച്ചു. നിനക്ക് എന്നെ വിളിച്ചുകൂടേ?” എന്ന് ദുൽഖർ ചോദിച്ചപ്പോൾ ഞാൻ അമ്പരന്നുപോയിരുന്നു’, ചന്തു പറഞ്ഞു.

Related Posts