
കോഴിക്കോട് : റിയൽ എസ്റ്റേറ്റ് രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പരിചയമുള്ള ഹൈലൈറ്റ് ഗ്രൂപ്പ് നിക്ഷേപ നിർവഹണ രംഗത്തേക്ക് പ്രവേശിക്കുന്നു. പുതിയ വിഭാഗമായ ഹൈലൈറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റിലൂടെ, റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിക്ഷേപിക്കുന്ന ₹200 കോടിയുടെ ‘ഹൈലൈറ്റ് എത്തിക്കൽ ഫണ്ട് I’ അവതരിപ്പിക്കുന്നു.
സെബിയിൽ കാറ്റഗറി II ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടായി (എഐഎഫ്) രജിസ്റ്റർ ചെയ്ത ഈ ഫണ്ടിന് താസിസിന്റെ (TASIS) ശരീഅ അംഗീകാരമുണ്ട്. ദീർഘകാല നിക്ഷേപം ലക്ഷ്യമിടുന്ന വൻകിട നിക്ഷേപകർക്കും സ്ഥാപനങ്ങൾക്കുമായാണ് ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഏഴ് വർഷമാണ് ഫണ്ടിന്റെ കാലാവധി. കുറഞ്ഞ നിക്ഷേപം ₹1 കോടി. ഫണ്ടിന്റെ വ്യവസ്ഥകൾക്ക് അനുസരിച്ച് 36 മാസത്തിനുള്ളിൽ ഗഡുക്കളായി തുക അടയ്ക്കാം. പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതികളിലും നിലവിലുള്ള പദ്ധതികളുടെ വികസനത്തിലുമാകും നിക്ഷേപം. നാലാം വർഷം മുതൽ നിക്ഷേപകർക്ക് വിതരണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്; ഇത് പദ്ധതികളുടെ പുരോഗതിക്കും ഫണ്ടിന്റെ പ്രകടനത്തിനും വിധേയമായിരിക്കും.
ഓരോ നിക്ഷേപവും ശരീഅ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തും. ഓഡിറ്റ്, ട്രസ്റ്റി, ബാങ്കിങ്, കസ്റ്റഡി, നിയമോപദേശം തുടങ്ങിയ സേവനങ്ങൾക്ക് പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണവുമുണ്ട്.
“ഹൈലൈറ്റിന്റെ വളർച്ചയ്ക്ക് അടിത്തറയായ വിശ്വാസവും മൂല്യങ്ങളും ഈ സംരംഭത്തെയും നയിക്കും. ഉത്തരവാദിത്തത്തോടെയും ധാർമ്മിക തത്വങ്ങൾ പാലിച്ചും നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം,” ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു.
റിയൽ എസ്റ്റേറ്റ് രംഗത്തെ പരിചയവും പ്രൊഫഷണൽ നിക്ഷേപ നിർവഹണവും ഒരുമിപ്പിച്ച് നിക്ഷേപകർക്ക് ദീർഘകാല മൂല്യം സൃഷ്ടിക്കാനാണ് ശ്രമമെന്ന് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് വ്യക്തമാക്കി.
ഫോക്കസ് മാൾ, ഹൈലൈറ്റ് മാൾ, ഹൈലൈറ്റ് സിറ്റി തുടങ്ങിയ പദ്ധതികളിലൂടെ കേരളത്തിന്റെ നഗരജീവിതത്തിന് പുതിയ അനുഭവങ്ങൾ സമ്മാനിച്ച ഹൈലൈറ്റ് ഗ്രൂപ്പ്, വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. വേൾഡ് ട്രേഡ് സെന്റർ കോഴിക്കോട് ഉൾപ്പെടെയുള്ള പദ്ധതികളുമായി 2030-ഓടെ അഞ്ച് കോടി ചതുരശ്ര അടി വികസനം എന്ന ലക്ഷ്യത്തിലേക്കാണ് ഗ്രൂപ്പ് മുന്നേറുന്നത്. മൂന്ന് പതിറ്റാണ്ടായി നേടിയ വിശ്വാസവും പദ്ധതികൾ നടപ്പാക്കിയ പരിചയവും പ്രയോജനപ്പെടുത്തി, നിക്ഷേപകർക്ക് ദീർഘകാല മൂല്യം സൃഷ്ടിക്കാനുള്ള ഈ യാത്രയുടെ തുടർച്ചയാണ് ഹൈലൈറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ്.
കൂടുതൽ വിവരങ്ങൾക്ക്: www.hilitefunds.com | +91 9061340044
