Your Image Description Your Image Description

 

കുട്ടനാട് താലൂക്ക് വ്യവസായവകുപ്പ് ഓഫീസിൻ്റെ ആഭിമുഖ്യത്തില്‍ താലൂക്കുതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. മങ്കൊമ്പ് ബ്രൂക്ക് ഷോർ ഹോട്ടലിൽ നടന്ന സംഗമം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. പുതിയ വ്യവസായ സംരംഭകരെ കണ്ടെത്തി അവര്‍ക്ക് പ്രചോദനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 60 സംരംഭകർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എസ് ശ്രീകാന്ത് അധ്യക്ഷനായി. ‘ജില്ലാ വ്യവസായ വകുപ്പിന്റെ പദ്ധതികളും സംരംഭ സാധ്യതകളും’ എന്ന വിഷയത്തിൽ വ്യവസായ വാണിജ്യവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ജി കൃഷ്ണപിള്ളയും ‘മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതികളും നടപടിക്രമവും’ എന്ന വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ ആർ സരിതയും ക്ലാസ് നയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ വി പി മനോജ്, കുട്ടനാട് താലൂക്ക് വ്യവസായ ഓഫീസർ ശാന്തി ആർ പൈ, വെളിയനാട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ബോബി ജോൺ, ചമ്പക്കുളം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ സിജു ജോർജ്, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Related Posts