”നടന്ന കാര്യങ്ങൾ മാത്രമാണ് എമ്പുരാനിലുള്ളത്,മലയാളത്തിൽ ഇത്രയും വലിയ ഒരു ചിത്രം വന്നത് അഭിമാനിക്കേണ്ട കാര്യമാണ്;നടി ഷീല

മോഹന്‍ലാല്‍ പൃഥ്വിരാജ്   ചിത്രമായ എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിച്ച് നടി ഷീല.നടന്ന കാര്യങ്ങൾ മാത്രമാണ് എമ്പുരാൻ സിനിമയിൽ ഉള്ളതെന്ന് നടി പറഞ്ഞു.

“നടന്ന കാര്യങ്ങൾ വെച്ച് എത്ര ചിത്രങ്ങൾ എടുക്കുന്നു. ആ ഗർഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങൾ അല്ലേ. മലയാളത്തിൽ ഇത്രയും വലിയ ഒരു ചിത്രം വന്നത് തന്നെ അഭിമാനിക്കേണ്ട കാര്യമാണ്. വ്യക്തിപരമായി എനിക്ക് ചിത്രം വളരെ ഇഷ്ടപ്പെട്ടു,” ഷീല വ്യക്തമാക്കി.

അതേ സമയം എമ്പുരാൻ റീ എഡിറ്റ് ചെയ്ത പതിപ്പിന്‍റെ പ്രദർശനം സംസ്ഥാനത്ത് പല തിയേറ്ററുകളിലും ആരംഭിച്ചു. കൊച്ചിയിലടക്കം ചില തിയേറ്ററുകളിൽ സിനിമയുടെ ഡൗൺലോഡിങ്  അവസാന ഘട്ടത്തിലാണ്.  24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനിറ്റ് കുറഞ്ഞിട്ടുണ്ട്. ചിത്രത്തിത്തിന്റെ ഓൺലൈൻ ബുക്കിങ്ങിൽ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും റീ എഡിറ്റിംഗ് ബാധിച്ചിട്ടില്ലെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *