Your Image Description Your Image Description

ചെന്നൈ: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ മയിലാടുതുറയിൽ ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ യുവതിയുടെ സഹോദരൻമാരും അമ്മയും അടക്കം നാലുപേർ അറസ്റ്റിൽ. വൈരമുത്തു എന്ന 28 വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ പിടികൂടാത്തതുമായി ബന്ധപ്പെട്ട് യുവാവിന്റെ കുടുംബം പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വർക്ക്ഷോപ് ജീവനക്കാരനായ വൈരമുത്തുവും മാലിനി എന്ന പെൺകുട്ടിയും തമ്മിൽ 10 വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇരുവരും ദളിത് വിഭാഗത്തിൽപ്പെട്ടവരുമായിരുന്നു. എന്നാൽ മാലിനിയുടെ അമ്മ ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. കാരണം പെൺകുട്ടിയുടെ അമ്മ ദലിത ഇതര വിഭാഗത്തിൽപ്പെട്ട ആളായിരുന്നു. പക്ഷെ പെൺകുട്ടിയുടെ അമ്മയുടെ എതിർപ്പ് വകവെക്കാതെ ഇരുവരും വിവാഹിതരാവുകയായിരുന്നു. 14ന് പോലീസ് സ്റ്റേഷനിലേക്ക് ഇരുവരുടെയും കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. എന്നാൽ താൻ വൈരമുത്തുവിന് ഒപ്പം പോകുകയാണെന്നാണ് മാലിനി പറഞ്ഞത്. ഇതിന്റെ വൈരാഗ്യത്തിലാണ് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വൈരമുത്തുവിനെ മാലിനിയുടെ സഹോദരങ്ങൾ ആക്രമിച്ചത്.

Related Posts