ദുബായ് വിപണിയിൽ സ്വർണവില വീണ്ടും ഉയർന്നു. ജൂലൈ 27ന് ഗ്രാമിന് അഞ്ച് ദിർഹം വരെ വർധനവാണ് രേഖപ്പെടുത്തിയത്. വിപണിയിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 493.50 ദിർഹമായും 22 കാരറ്റ് സ്വർണം 457 ദിർഹമായും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക് സ്വർണവില വീണ്ടും അടുത്തു കൊണ്ടിരിക്കുകയാണ്.
ജൂലൈ ആദ്യവാരത്തിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 503 ദിർഹം എന്ന സർവ്വകാല റെക്കോർഡിലെത്തിയിരുന്നു. പിന്നീട് വില ഇടിഞ്ഞെങ്കിലും ശക്തമായ തിരിച്ചുവരവാണ് നിലവിൽ വിപണിയിൽ ദൃശ്യമാകുന്നത്. നിലവിലെ നിരക്ക് അനുസരിച്ച് ജൂലൈയിലെ റെക്കോർഡ് വിലയേക്കാൾ വെറും 9.50 ദിർഹം മാത്രം താഴെയാണ് 24 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്.
