Your Image Description Your Image Description

തിരുവനന്തപുരം : ദളിത് യുവതിയെ വ്യാജകേസില്‍ കുടുക്കിയസംഭവത്തിൽ പൊലീസിനെതിരെ നടപടി. നടപടിയുടെ ഭാഗമായി പേരൂര്‍ക്കട എസ്എച്ച്ഒ ശിവകുമാറിനെ സ്ഥലം മാറ്റി.

കോഴിക്കോട് മാവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ആണ് സ്ഥലം മാറ്റിയത്. പൊതു സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ മാറ്റം. ദളിത് യുവതിയായ ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ പേരൂര്‍ക്കട എസ്ഐ പ്രസാദിനെ ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഏപ്രില്‍ 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തന്നെ സ്റ്റേഷനില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു വെളുപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *