Your Image Description Your Image Description

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ്. കളിക്കളത്തിന് പുറത്ത് മോദി നൽകുന്ന പിന്തുണ വളരെ വലുതാണെന്ന് സിറാജ് അഭിപ്രായപ്പെട്ടു. 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിന് ശേഷം, ഡ്രസ്സിംഗ് റൂമിലെത്തി മോദി സംസാരിച്ചത് ടീമിന്റെ മനോവീര്യം വർദ്ധിപ്പിച്ചെന്നും സിറാജ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി മോദി ടീമിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. അതിനുശേഷം ന്യൂഡൽഹിയിലെ വസതിയിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു.

‘2023-ലെ ലോകകപ്പ് തോൽവിക്ക് ശേഷം, മോദിജി ഡ്രസ്സിങ് റൂമിൽ വന്ന് സംസാരിച്ചത് ഞങ്ങളുടെ മനോവീര്യം വർദ്ധിപ്പിച്ചു. ഒരു വർഷത്തിനു ശേഷം ഞങ്ങൾ ടി20 ലോകകപ്പ് നേടിയപ്പോൾ, അദ്ദേഹം ഞങ്ങളെ അഭിനന്ദിക്കാൻ വിളിച്ചു. തോൽവിയിലും വിജയത്തിലും അദ്ദേഹം ഞങ്ങളോടൊപ്പം നിന്നു. യഥാർത്ഥത്തിൽ മോദി ഒരു പ്രചോദനമാണ്’, ‘മൈ മോദി സ്റ്റോറി’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി എക്‌സിൽ പങ്കുവെച്ച ഒരു വീഡിയോയിൽ സിറാജ് പറഞ്ഞു.

Related Posts