Your Image Description Your Image Description

തോട്ടം മേഖലകളില്‍ കൃത്യമായ വേതനം, തോട്ടം മേഖലകളിലെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി, വൈദ്യുത ചാര്‍ജുകളില്‍ ഇളവ്, തോട്ടം മേഖലയിലെ കൃഷിനാശങ്ങള്‍ക്ക് നഷ്ടപരിഹാരം, വളര്‍ത്തുമൃഗങ്ങളെ വളര്‍ത്താന്‍ അനുമതി, ഗ്രീന്‍ ടീ ഉത്പാദനം തുടങ്ങി വിവിധ വിഷയങ്ങളാണ് കാപ്പി, തേയില തോട്ടം മേഖല നേരിടുന്ന പ്രശ്‌നങ്ങളായി തോട്ടം ഉടമകളും, തൊഴിലാളി പ്രതിനിധികളും പ്ലാന്റേഴ്‌സ് മീറ്റില്‍ മന്ത്രി പി.രാജീവിന്റെ മുന്നില്‍ അവതരിപ്പിച്ചത്. രാവിലെ നടന്ന സെഷനില്‍ ഏലം തോട്ടം ഉടമകളുമായും ഉച്ചയ്ക്ക് ശേഷം തേയില, കാപ്പി, റബര്‍ പ്ലാന്റേഷന്‍ കര്‍ഷകരുമായും തോട്ടം ഉടമകളുമായും മന്ത്രി ആശയ വിനിമയം നടത്തി.

തോട്ടം മേഖല പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളതെന്ന് മറുപടിയായി മന്ത്രി പറഞ്ഞു. പ്ലാന്റേഷനില്‍ ഡ്രെയര്‍, പ്രൊസസിംഗ് യൂണിറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ ചട്ട ഭേദഗതി വരുത്തണം അതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പ് തല യോഗങ്ങള്‍ ചേര്‍ന്ന് പരിഹാരംകാണുമെന്ന് മന്ത്രി പറഞ്ഞു.തോട്ടം മേഖലയിലെ കൃഷി നാശംസംബന്ധിച്ച് കൃഷി വകുപ്പാണ് നടപടി സ്വീകരിക്കണ്ടതെന്നും ബന്ധപ്പെട്ട വിഷയം വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്താമെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *