Home » Blog » kerala Max » തിരുപ്പരൻകുൻട്രം മലയിലെ കാർത്തിക ദീപം തെളിക്കൽ ഇന്ന്; വിജയ് സർക്കാർ,അനുമതി നൽകുമോ? മധുരയിൽ നിരോധനാജ്ഞ
w-412,h-232,croprect-0x0x888x500,imgid-01m7y13rt2t069e302z7kcsvge,imgname-thiruparankundram-1795230393154

തിരുപ്പരൻകുൻട്രം ദീപം തെളിക്കലിൽ വിജയ് സർക്കാർ തുടരുകയാണ്. എവിടെ ദീപം തെളിക്കുമെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ട് സാധ്യതകളും സൂചിപ്പിച്ചാണ് നിരോധനാജ്ഞ ഉത്തരവ് പുറത്തിറക്കിയത്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിമുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ബുധനാഴ്ച രാവിലെ 10 വരെ നിയന്ത്രണങ്ങൾ നീളും.
മധുര: മധുര തിരുപ്പരൻകുൻട്രം മലയിലെ കാർത്തിക ദീപം ഉത്സവം ഇന്ന്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് സിക്കന്ദർ ദർഗയുടെ സമീപം ഉള്ള ദീപത്തൂണിൽ ദീപം തെളിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകുമോയെന്ന് വ്യകതമല്ല. ഇന്നലെ മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ അധ്യക്ഷതയിൽ വിവിധ യോഗങ്ങൾ ചേർന്നെങ്കിലും സർക്കാർ അറിയിപ്പ് നൽകാത്തതിനാൽ സസ്പെൻസ് തുടരുകയാണ്. മധുരയിൽ നാളെ രാവിലെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസിപി റാങ്കിലുള്ള 12 ഉദ്യോഗസ്ഥർ അടക്കം 6000 പോലീസുകാരെ ആണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ക‍ർശന നിയന്ത്രണങ്ങളോടെ ഒറ്റത്തവണത്തേക്കുള്ള നടപടിയായി ദീപത്തൂണിൽ വിളക്ക് തെളിയിക്കാനാണ് സുപ്രീം കോടതി അനുമതി നൽകിയത്.

സുപ്രീം കോടതി നിർദേശിച്ച സ്ഥലത്ത് ദീപം തെളിക്കണമെന്ന് ഹൈന്ദവ സംഘടനകളും, വർഷങ്ങളായി തുടരുന്ന ആചാരപ്രകാരം ഉച്ചിപിള്ളയാർ ക്ഷേത്രത്തിൽ മാത്രം ചടങ്ങ് നടത്തണമെന്ന് മുസ്‌ലിം സംഘടനകളും ആവശ്യപ്പെട്ടു. വൈകീട്ട് 6 മണിക്കാണ് ദീപം തെളിക്കേണ്ടത്. എന്നാൽ തിരുപ്പരൻകുൻട്രം ദീപം തെളിക്കലിൽ വിജയ് സർക്കാർ തുടരുകയാണ്. എവിടെ ദീപം തെളിക്കുമെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ട് സാധ്യതകളും സൂചിപ്പിച്ചാണ് നിരോധനാജ്ഞ ഉത്തരവ് പുറത്തിറക്കിയത്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിമുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ബുധനാഴ്ച രാവിലെ 10 വരെ നിയന്ത്രണങ്ങൾ നീളും.

ദീപം തെളിയിക്കലിനെ പിന്തുണച്ചും എതിർത്തും വലിയ തോതിൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ ഉത്തരവിറക്കിയത് . തിരുപ്പരൻകുൻട്രം മലയിൽ ഡ്രോൺ പറത്തുന്നതിന് മധുര സിറ്റി പൊലീസ് വിലക്കേ‍ർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മതസൗഹാർദ്ദ സമ്മേളനത്തിന് അനുമതി നൽകിയെങ്കിലും ഇന്ന് ഹൈന്ദവ സംഘടനകളുടെ മാർച്ചിന് അനുമതി നൽകിയിട്ടില്ല. മധുരയിലേക്ക് പുറപ്പെടാനിരുന്ന ഹിന്ദു മുന്നണി നേതാക്കളെ കരുതൽതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. തമിഴ്നാട്‌ ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്. ബിജെപി അധ്യക്ഷന്‍റെ വീടിന് മുന്നിൽ കനത്ത പൊലീസ് സംഘം കാവലുണ്ട്. പാളയംകോട്ട എസിപിയുടെ നേതൃത്വത്തിൽ ആണ് പൊലീസ് എത്തിയത്. മധുരയിലേക്ക് പോകുന്നത് തടയാനുള്ള ശ്രമമാണെന്ന് ബിജെപി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *