തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയന്റെ ആദ്യ പ്രതികരണം. നല്ലകാര്യങ്ങൾ ഒരുപാട് ചെയ്തിരുന്നു, എങ്കിലും ജനങ്ങൾ ഭരണമാറ്റം ആഗ്രഹിച്ചു. വികസനത്തിന് തുടർച്ച വേണമെന്ന് പിണറായി വിജയൻ പറഞ്ഞു. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും വികസനത്തിന് യുഡിഎഫിന് പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിന്റെയോ സിപിഐഎംന്റെയോ അവസാനമല്ലെന്നും ശക്തമായി തിരിച്ചു വരുമെന്നും പിണറായി വിജയൻ പ്രതികരിച്ചു.
