Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് പോയ കെ എസ് ആർ ടി സി സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിലെ ഡ്രൈവറെ ഫോണിൽ സംസാരിച്ചതിന് സസ്പെൻഡ് ചെയ്തു.

ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറായ ജെ ജയേഷിനെതിരായാണ് കെഎസ്ആർടിസി നടപടിയെടുത്തത്. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ആയിരുന്നു ജയേഷ് ഓടിച്ചിരുന്നത്.

താമരശ്ശേരി ചുരം കയറുമ്പോളായിരുന്നു കെ എസ് ആർ ടി സി ഡ്രൈവർ ഫോണിൽ സംസാരിച്ച് അപകടകരമായ രീതിയിൽ ബസ് ഓടിച്ചത്. ബസിലെ ഒരു യാത്രക്കാരനാണ് മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് കെ എസ് ആർ ടി സി അധികൃതർ ഡ്രൈവർക്കെതിരെ നടപടിയെടുത്തത്.

തുടർന്ന് സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തുകയും ജയേഷിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. ജയേഷിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപവും നിരുത്തരവാദപരമായ പ്രവൃത്തിയുമാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts