Your Image Description Your Image Description

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നാളെ രാവിലെ 10 മണിക്ക് തുറക്കാൻ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ തീരുമാനിച്ചു. നെൽകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്ത തവണ മുതൽ കാർഷിക കലണ്ടർ പ്രകാരംതന്നെ കൃഷിയിറക്കി മുന്നോട്ട് പോകാൻ ശ്രമിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഓൺലൈനായാണ് മന്ത്രി യോഗത്തിൽ പങ്കെടുത്തത്.

ഇനിയും കൊയ്ത്ത്ത് പൂർത്തിയാക്കാനുള്ള  പാടശേഖരങ്ങളിലെ കൊയ്ത്ത്ത് ഉടൻ പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരുജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. ഷട്ടർ തുറക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തിൽ തോമസ് കെ തോമസ് എംഎൽഎ ഓൺലൈനായി പങ്കെടുത്തു. ആലപ്പുഴ-കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, പാടശേഖര സമിതി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts