ഡോള്‍ബി സിനിമ ഇന്ത്യയിലെത്തുന്നു; കേരളത്തിൽ 2 തിയേറ്ററുകൾ

പ്രീമിയം സിനിമാ അനുഭവവുമായി ഡോള്‍ബി സിനിമ ഇന്ത്യയിലെത്തുന്നു. ആറിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡോള്‍ബി സിനിമ എത്തുക. ഇതിൽ രണ്ടെണ്ണം കേരളത്തിലാണ്. പുണെയിലെ സിറ്റി പ്രൈഡ്, ഹൈദരാബാദിലെ അല്ലു സിനിപ്ലെക്സ്, ട്രിച്ചിയിലെ എൽ.എ സിനിമ, ബെംഗളൂരുവിലെ എ.എം.ബി സിനിമാസ്, കൊച്ചിയിലെ ഇ.വി.എം സിനിമാസ്, ഉളിക്കലിലെ ജി സിനിപ്ലെക്സ് എന്നിവയാണ് ആദ്യത്തെ ആറ് ഓഡിറ്റോറിയങ്ങൾ. ഈ ആറ് തിയേറ്ററുകളിലും 2025-ല്‍ തന്നെ ഡോള്‍ബി സിനിമ പ്രവര്‍ത്തനം ആരംഭിക്കും.

പുണെ ഒഴികെ ഡോള്‍ബി സിനിമ വരുന്ന ബാക്കി എല്ലാ സ്ഥലങ്ങളും ദക്ഷിണേന്ത്യയിലാണെന്ന പ്രത്യേകതയുമുണ്ട്. ഈ വര്‍ഷം ആദ്യം ഡോള്‍ബിയുടെ അംഗീകാരമുള്ള സിനിമാ പോസ്റ്റ് പ്രൊഡക്ഷന്‍ സംവിധാനം ഹൈദരാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ഡോള്‍ബി അറ്റ്‌മോസും ഡോള്‍ബി വിഷനും ചേര്‍ന്ന് ദൃശ്യ-ശബ്ദ മികവിലൂടെ പ്രീമിയം സിനിമ അനുഭവം സാധ്യമാകുന്ന തിയേറ്ററുകളാണ് ഡോള്‍ബി സിനിമ. ഇതിനായി ഡോള്‍ബി ലബോറട്ടറി അവതരിപ്പിച്ച രണ്ട് സാങ്കേതികവിദ്യകളാണ് അറ്റ്‌മോസും വിഷനും. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത തിയേറ്ററുകളാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. ഏത് സീറ്റിലിരുന്നാലും ഒപ്റ്റിമൽ വ്യൂ ഉറപ്പാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *