ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ പ്രത്യാഘാതം ​ഗുരുതരമായിരിക്കും ; മസ്കിന് അന്ത്യശാസനവുമായി ട്രംപ്

വാഷിങ്ടൺ : ബജറ്റ് ബില്ലിന് എതിർത്ത് വോട്ട് ചെയ്യാൻ ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്കിന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്.

ബജറ്റ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ എതിരാളികളായ ഡെമോക്രാറ്റുകള്‍ക്ക് പണം നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ്പിന്റെ മുന്നറിയിപ്പ് . എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മസ്‌കുമായുള്ള പോരിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഉറ്റസുഹൃത്തും ടീമിലെ പ്രധാനിയുമായ മസ്കുമായി ട്രംപ് ഉടക്കിപ്പിരിഞ്ഞത്. മസ്‌കുമായുള്ള ബന്ധം അവസാനിച്ചതായി ഡൊണാൾഡ് ട്രംപും സമ്മതിച്ചു. ബജറ്റുമായി ബന്ധപ്പെട്ട് ട്രംപിനെതിരേ മസ്‌ക് നടത്തിയ ആദ്യ പരസ്യവിമര്‍ശനത്തിനു പിന്നാലെ ഡോജില്‍ നിന്ന് മസ്‌ക് രാജിവച്ചു.

ട്രംപ് വൺ ബിഗ് ബ്യൂട്ടിഫുൾ എന്ന് വിശേഷിപ്പിക്കുന്ന ബില്ലിനെ മസ്‌ക് വിമർശിക്കുകയും വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്ന് വിളിക്കുകയും ട്രംപിന്റെ താരിഫ് നയങ്ങൾ മാന്ദ്യത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.ട്രംപിന്റെ ഇംപീച്ച്‌മെന്റിനെ പിന്തുണയ്ക്കുന്ന ഒരു പോസ്റ്റും ജെഫ്രി എപ്‌സ്റ്റീനുമായുള്ള ട്രംപിന്റെ മുൻകാല ബന്ധങ്ങളെക്കുറിച്ചും മസ്ക് വെളിപ്പെടുത്തി.

More From Author

Leave a Reply

Your email address will not be published. Required fields are marked *