ടി20 ലോകകപ്പിലെ സമ്മാനത്തുക കളിക്കാർക്ക് വിതരണം ചെയ്യാൻ വിസമ്മതിച്ച് ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ടി20 ലോകകപ്പിലെ സമ്മാനത്തുക കളിക്കാർക്ക് വിതരണം ചെയ്യാൻ വിസമ്മതിച്ച് ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ്. 2024 ലെ ടി20 ലോകകപ്പിലെ സമ്മാനത്തുകയാണ് വിതരണം ചെയ്യാത്തത്. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടന്ന ടി20 ലോകകപ്പില്‍ പങ്കെടുത്തതിന് ഐസിസി നല്‍കിയ സമ്മാനത്തുകയാണ് താരങ്ങൾക്ക് വിതരണം ചെയ്യാതെ ഇരിക്കുന്നത്.

ടൂർണമെന്റിൽ പങ്കെടുത്ത 15 കളിക്കാരെ ബോർഡ് പൂർണ്ണമായും നിരാശരാക്കുക മാത്രമല്ല സമ്മാനത്തുക നൽകിയില്ലെന്ന് ഐസിസിയോട് പരാതിപ്പെട്ട താരങ്ങളെയെല്ലാം ടീമിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു. കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ ഒമാന്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ അവസാന സ്ഥാനത്താണ് ഒമാൻ ഫിനിഷ് ചെയ്തത്. എന്നാൽ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ വിജയകരമായി എത്തിയതിന് ടീമുകൾ‌ക്കുള്ള സമ്മാനത്തുകയായ 1,93,01,737 രൂപ ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഐസിസി നല്‍കിയിരുന്നു. ഈ സമ്മാനത്തുക 21 ദിവസത്തിനകം കളിക്കാര്‍ക്ക് തുല്യമായി വീതിച്ച് നൽകണമെന്നാണ് നിബന്ധന.

More From Author

Leave a Reply

Your email address will not be published. Required fields are marked *