Your Image Description Your Image Description

തെരഞ്ഞെടുപ്പിലൂടെ ‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റ്‌ എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ശ്വേത മേനോൻ. ഇപ്പോഴിതാ, സുസ്മിത സെന്നും ഐശ്വര്യ റായിയും മിസ് യൂണിവേഴ്‌സ്, മിസ് വേൾഡ് കിരീടങ്ങൾ ചൂടിയ കാലഘട്ടത്തിൽ അവർക്കൊപ്പം മത്സരങ്ങളിൽ പങ്കെടുത്തതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ശ്വേത.

‘ഞാൻ ഐശ്വര്യ റായിയുടെ റൂംമേറ്റായിരുന്നു, സുസ്മിത സെൻ ആ വർഷം കിരീടംചൂടി.’ ഫ്രാൻസെസ്‌ക ഹാർട്ട് ആയിരുന്നു മൂന്നാം റണ്ണറപ്പ് -അവർ പറഞ്ഞു. മിസ് ഇന്ത്യ ഏഷ്യ പസഫിക്കിൽ താനും പങ്കെടുത്തുവെന്നും മൂന്നാം റണ്ണറപ്പായെന്നും ശ്വേത കൂട്ടിച്ചേർത്തു.

ഒരു പഴയ അഭിമുഖത്തിൽ താൻ മിസ് ഇന്ത്യ മത്സരത്തിൽ ഒന്നാം റണ്ണറപ്പായിരുന്നുവെന്നും, മത്സരവേദിയിൽ എത്തിയതെങ്ങനെ എന്ന് ശ്വേതാ മേനോൻ പറഞ്ഞിരുന്നു. ‘മിസ് ഇന്ത്യ ഏഷ്യ പസഫിക്കിൽ ഞാനും പങ്കെടുത്തിരുന്നു, ഒരു പിന്തുണയുമില്ലാതെ മൂന്നാം റണ്ണറപ്പാകാൻ കഴിഞ്ഞു. ഞങ്ങൾക്കുണ്ടായിരുന്ന ആവേശം എനിക്കിപ്പോൾ എല്ലാവരിലും എന്റെ മകളിലും കാണാൻ കഴിയും. ഇന്ന് എല്ലാവരും മോഡലുകൾ ആണെന്നാണ് ഞാൻ കരുതുന്നത്. ഒരു ദിവസം ഞാൻ സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ, മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ കോയമ്പത്തൂരിൽ നിന്ന് ഒരു കത്ത് വന്നിട്ടുണ്ടെന്ന് അച്ഛൻ അറിയിച്ചു. അദ്ദേഹത്തോട് ആലോചിക്കാതെ ഞാൻ അപേക്ഷ അയച്ചതിൽ അദ്ദേഹത്തിന് അത്ര സന്തോഷമുണ്ടായിരുന്നില്ലെങ്കിലും പങ്കെടുക്കാൻ അദ്ദേഹം അനുവാദം നൽകുകയും എന്നോടൊപ്പം കോയമ്പത്തൂരിലേക്ക് വരികയും ചെയ്തു. മത്സരത്തിൽ ഞാൻ ഫസ്റ്റ് റണ്ണറപ്പായി. എന്റെ ഫോട്ടോകൾ കേരളത്തിലെ പത്രങ്ങളിൽ വന്നു. ഫസ്റ്റ് റണ്ണറപ്പ് എന്ന നിലയിൽ, ഫൈനലിൽ പങ്കെടുക്കാൻ എനിക്ക് യോഗ്യതയുണ്ടായിരുന്നെങ്കിലും, 18 വയസ്സിന് താഴെയായിരുന്നതിനാൽ എന്നെ അനുവദിച്ചില്ല.’

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നുള്ള നാരായണകുട്ടി,ശാരതാമേനോൻ ദമ്പതികളുടെ മകളായി ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. ‘അനശ്വരം’ (1991) എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. 2011 ൽ തൃശൂർ സ്വദേശിയും മുംബൈയിൽ ബിസ്സിനസ്സുകാരനുമായ ശ്രീവൽസമേനോനുമായി വിവാഹിതയായി. സബൈന മകളാണ്.

Related Posts