Your Image Description Your Image Description

ബെംഗളൂരു: അക്ഷയ് കുമാർ നായകനായ പുതിയ ഹിന്ദി സിനിമയായ ‘ജോളി എൽഎൽബി 3’യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. ഇത് കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്നാരോപിച്ച് ഹർജിക്കാരിയായിരുന്ന അഭിഭാഷകയ്ക്ക് കോടതി 50,000 രൂപ പിഴയും ചുമത്തി.

ചിത്രം കോടതി നടപടികളെയും നിയമവ്യവസ്ഥയെയും പരിഹസിക്കുന്ന തരത്തിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് അഭിഭാഷകയായ സയേദ നീലുഫർ ആണ് ഹർജി നൽകിയത്. സിനിമയുടെ റിലീസ് തടയണമെന്നും അണിയറപ്രവർത്തകർക്കും താരങ്ങൾക്കുമെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ചീഫ് ജസ്റ്റിസ് വിഭു ബഖ്രു അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളുകയും കോടതിയുടെ സമയം അനാവശ്യമായി പാഴാക്കിയതിന് ഹർജിക്കാരിക്ക് പിഴ ചുമത്തുകയും ചെയ്തു. ഒരു ഹാസ്യസിനിമയിലെ രംഗങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും, അവ എല്ലാവർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും അതിൻ്റെ പേരിൽ ഒരു കലാസൃഷ്ടിയുടെ ആവിഷ്കാര സ്വാതന്ത്ര്യം തടയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം സിനിമകൾ കോടതിയുടെ അന്തസ്സിനെ ബാധിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

Related Posts