Your Image Description Your Image Description

ഡൽഹി: ഛത്തീസ്ഗഡിൽ 10 മാവോവാദികളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയിൽ മെയിൻപുർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വനമേഖലയിൽ വെച്ചാണ് മാവോവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചത്.

സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റിയം​ഗം മൊദെം ബാലകൃഷ്ണയുൾപ്പടെ പത്ത് പേരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ​

കൂടുതൽ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ട ബാലകൃഷ്ണ, രാമചന്ദർ, രാജേന്ദ്ര മുതലായ പേരുകളിലും അറിയപ്പെട്ടിരുന്നു. ഷൽ ടാസ്ക് ഫോഴ്സും സിആർപിഎഫിന്റെ കോബ്ര വിഭാ​ഗവും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്.

Related Posts