
ലിസ്ബൺ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഔദ്യോഗിക വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാൻ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ആലോചിക്കുന്നതായി റിപ്പോർട്ട്. പോർച്ചുഗീസ് ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നീക്കം. മുൻ ക്ലബ്ബുകളിലെ താരങ്ങളെ ഉൾപ്പെടുത്തി മറ്റൊരു വിടവാങ്ങൽ മത്സരവും സംഘടിപ്പിക്കാൻ റൊണാൾഡോ ആലോചിക്കുന്നതായാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
പരിശീലകൻ യോർഗെ ജെസ്യൂസുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ദേശീയ ടീം ക്യാമ്പ് വിട്ടതും സസ്പെൻഷനും റൊണാൾഡോയുടെ വിരമിക്കൽ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസയെ അറിയിച്ച ശേഷമാണ് താരം തീരുമാനം പ്രഖ്യാപിച്ചതെന്നും പരിശീലകനെ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കരിയറിൽ 1000 ഗോളുകൾ തികയ്ക്കുകയെന്ന ലക്ഷ്യം റൊണാൾഡോയ്ക്കുണ്ടെന്നാണ് സൂചന. റയൽ മഡ്രിഡ് ഉൾപ്പെടെയുള്ള മുൻ ക്ലബ്ബുകളിലെ താരങ്ങളെ പങ്കെടുപ്പിച്ച് പ്രത്യേക മത്സരം നടത്താനും നീക്കമുണ്ട്. വിടവാങ്ങൽ മത്സരത്തിന്റെ തീയതി, എതിരാളികൾ, വേദി തുടങ്ങിയ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
