Home » Blog » kerala Max » കോൺഗ്രസിൽ അധികാര കേന്ദ്രീകരണം വിവാദമാകുന്നു; മുഖ്യമന്ത്രിയുടെ ശൈലിയിൽ മന്ത്രിസഭയിൽ അതൃപ്തി!
CMANF-KUN

പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ അധികാരത്തിലെത്തിയ സർക്കാരിന് ആറുമാസം തികയുമ്പോൾ കോൺഗ്രസിനുള്ളിൽ ഭരണനിർവഹണ ശൈലിയെച്ചൊല്ലി ഭിന്നത. ശക്തനായ മുഖ്യമന്ത്രിയും പാർട്ടിയിൽ ‘കാവൽ പ്രസിഡന്റ്’ എന്ന നിലയിലുള്ള സ്വാധീനവും ഒരുമിച്ചെത്തിയതോടെ പ്രധാന തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതാണ് അതൃപ്തിക്ക് കാരണമെന്നാണ് റിപ്പോർട്ട്. മന്ത്രിസഭയിൽ മുൻകൂർ ചർച്ചയില്ലാതെ തീരുമാനങ്ങൾ അവതരിപ്പിക്കുന്ന രീതിയും മന്ത്രിമാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനവും പി.എസ്.സി അംഗങ്ങളുടെ പട്ടികയും സംബന്ധിച്ച നടപടികളിലാണ് ഭിന്നത പ്രകടമായത്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ട് ഫയലുകൾ എത്തിച്ച് ഒപ്പിടീക്കാനുള്ള നീക്കവും മന്ത്രിമാർക്ക് അതൃപ്തിയുണ്ടാക്കി. എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദത്തെ കെ.പി.സി.സി പ്രസിഡന്റ് തന്നെ ചോദ്യം ചെയ്തതോടെ വിവാദം കൂടുതൽ ശക്തമായി. തന്റെ വകുപ്പിലെ കാര്യങ്ങൾ പോലും പത്രത്തിലൂടെയാണ് അറിഞ്ഞതെന്ന പരാമർശവും ശ്രദ്ധേയമായി. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനവും ഈ സാഹചര്യത്തിൽ ചർച്ചയായി.

രമേശ് ചെന്നിത്തല ഇടപെട്ട് വി.ഡി. സതീശനുമായും സണ്ണി ജോസഫുമായും സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സണ്ണി ജോസഫ് പിന്നീട് അതൃപ്തി പരസ്യമാക്കി. ആസൂത്രണ ബോർഡിലെ വനിതാ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണ മുന്നോട്ടുവെച്ച നിർദേശവും അംഗീകരിക്കപ്പെട്ടില്ലെന്ന വിമർശനമുണ്ട്. ബിന്ദു കൃഷ്ണയടക്കം രണ്ട് വനിതാ മന്ത്രിമാരെയാണ് മുഖ്യമന്ത്രി ബോർഡിലേക്ക് നിയമിച്ചത്. ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ ഉമ്മൻചാണ്ടിക്കൊപ്പം നിന്നിരുന്ന എ ഗ്രൂപ്പിലെ നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *