Your Image Description Your Image Description

തമിഴ്നാട്: കോയമ്പത്തൂരിലുണ്ടായ കാട്ടാന ആക്രമണത്തിൽ 42 കാരൻ മരിച്ചു. തെങ്ങിൻതോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന കർഷകനെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് കാട്ടാന കർഷകനെ ആക്രമിച്ചത്.

തെങ്ങിൻതോട്ടത്തിൽവെച്ച് കാട്ടാനയുടെ ആക്രമണമുണ്ടാവുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഇയാൾ മരണപ്പെട്ടു. വന്യജീവി ആക്രമണങ്ങൾ തടയാൻ വനം വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Posts