Your Image Description Your Image Description

കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സദാചാര ആക്രമണം നേരിട്ട ബിമൽ ബാബു ഇക്കാര്യം വ്യക്തമാക്കിയത്. സദാചാര ആക്രമണം നടത്തിയ പെൺകുട്ടി തന്നെ തനിക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. പിന്നീട് ഇതേ പെൺകുട്ടി കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.

ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുംവഴി ദേഹാസ്വാസ്ഥ്യം നേരിട്ടതിനെത്തുടർന്നാണ് ബിമൽ ബാബുവും ഭാര്യയും വഴിയരികിൽ കാർ നിർത്തിയിട്ട് വിശ്രമിച്ചത്. ഈ സമയം സമീപവാസിയായ പെൺകുട്ടി ​ഗുരുതര ആരോപണങ്ങളുയർത്തി രം​ഗത്ത് വരികയും സമീപവാസികളെ വിളിച്ചുവരുത്തുകയുമായിരുന്നു. ഇതോടെയാണ് ബിമൽ ബാബു സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

Related Posts