Your Image Description Your Image Description

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേരള കർണാടക അതിർത്തിയിൽവച്ചാണ് ഇയാൾ പിടിയിലാകുന്നത്. മുഹമ്മദ് നിയാസിന് സംഭവത്തിൽ നേരിട്ട് പങ്കുള്ളതായാണ് വിവരം. പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തു. മുഹമ്മദിനെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

കൊടുവള്ളി കിഴക്കോത്തെ റഷീദിന്റെ മകൻ അനൂസ് റോഷനെ മെയ് 17നാണ് ആയുധങ്ങളുമായി കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts