പിണറായി വിജയന്റെയും കുടുംബത്തിന്റെയും നേർക്ക് നടക്കുന്നത് ഹീനമായ കടന്നാക്രമണമാണെന്ന് എം.എ ബേബി. അന്വേഷണ ഏജൻസികളുമായി വീണാ വിജയൻ പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും റെയ്ഡ് നടത്തുന്നത് ഗൂഢമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ വ്യക്തിയാണ് പിണറായി വിജയൻ. ഒരു സേവനവും നൽകാതെ വൻ തുക കൈപ്പറ്റിയ മറ്റു ചിലർ ഇപ്പോഴത്തെ സർക്കാരിലുണ്ട്. നിയമപരമായ പോരാട്ടം വീണയും രാഷ്ട്രീയമായ പോരാട്ടം പാർട്ടിയും ഏറ്റെടുക്കുമെന്ന് ബേബി പറഞ്ഞു.
Home » Blog » kerala Max » കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇടതുപക്ഷത്തെ തകർക്കാൻ നോക്കേണ്ട; ഇഡി നടപടിയിൽ തുറന്നടിച്ച് എം എ ബേബി
