
വയനാട്: കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന സംരക്ഷണ മതിൽ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി. കൽപ്പറ്റ എസ്.പി ഓഫീസിന് സമീപം കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവമറിഞ്ഞ് കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും പൊലീസും ഉടനടി സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണവും മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും നിലവിൽ ലഭ്യമായിട്ടില്ല.
