Home » Blog » Kerala » മറ്റന്നാൾ നവംബർ 12 ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്; മിനിമം നിരക്ക് 50 രൂപയാക്കണമെന്ന് സംയുക്ത യൂണിയൻ!
images (2)

ഇന്ധനവില വർദ്ധനവിനും ചെലവുകൾക്കും ആനുപാതികമായി ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നവംബർ 12ന് പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ. നിലവിൽ 30 രൂപയായ ഓട്ടോ മിനിമം നിരക്ക് 50 രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. നാല് വർഷത്തിന് ശേഷവും നിരക്ക് വർദ്ധിപ്പിക്കാത്തതും ഇൻഷുറൻസ്, നികുതി, വാഹന പരിശോധന ഫീസ് എന്നിവ ഉയർന്നതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയതായി ഭാരവാഹികൾ വ്യക്തമാക്കി.

 

സമര പ്രഖ്യാപനത്തിൽ നിന്ന് ചില സംഘടനകൾ പിന്മാറിയതായി ആരോപണമുണ്ടെങ്കിലും ബി.എം.എസ് അടക്കമുള്ള പ്രമുഖ യൂണിയനുകളുടെ പിന്തുണ സമരത്തിനുണ്ട്. എന്നാൽ, പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ആശുപത്രി യാത്രകളെയും രാവിലെ 10 മണി വരെയുള്ള സ്കൂൾ കുട്ടികളുടെ സർവീസുകളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി സർക്കാർ ചർച്ചയ്ക്ക് തയ്യാറായാൽ പങ്കെടുക്കുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *