Your Image Description Your Image Description

തിരുവനന്തപുരം: കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ലേബർ കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി.

തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ തൊഴിൽ വകുപ്പ് സ്വീകരിക്കും.വെള്ളിയാഴ്‌ച രാവിലെയോടെയാണ്‌ കൊടകര ടൗണിൽ അപകടമുണ്ടായത്‌. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

ഇരുനില കെട്ടിടം ഇടിഞ്ഞ്‌ വീണതിനെ തുടർന്ന്‌ മൂന്ന് അഥിതി തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. ദ്രുത​ഗതിയിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. പശ്ചിമ ബംഗാൾ സ്വദേശികളായ രാഹുൽ, അലിം, റൂബൻ എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *