Your Image Description Your Image Description

തിരുവനന്തപുരം : വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിനിടയിൽപ്പെട്ട ബൈക്ക് യാത്രികൻ തലനാരിഴ്ക്ക് രക്ഷപ്പെട്ടു. നിസാര പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞത്തെ പഴയ പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്.

ഇവിടെ പുതിയ പാലം നിർമ്മിക്കുന്നതിനായി മണ്ണ് പരിശോധന നടക്കുകായിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ പാലത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്.

ഇതിനിടെ സമീപത്തിലൂടെ യുവാവ് ബൈക്ക് ഓടിച്ചു പോകവെ നിയന്ത്രണം വിട്ട് വാഹനം ബസിന് താഴേക്ക് വീണത്. ബൈക്ക് ബസിന്‍റെ പുറക് വശത്തെ ടയറിന് മുന്നിലേക്ക് ആണ് വീണത്. ഉടൻ തന്നെ നിർമ്മാണ തൊഴിലാളികളും നാട്ടുകാരും ചേർന്ന് യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *