Your Image Description Your Image Description

2025 കെടിഎം 390 അഡ്വഞ്ചർ എക്സ് പ്ലസ് മോട്ടോർസൈക്കിൾ ഡീലർഷിപ്പുകളിൽ എത്തി. പുതിയ 2025 കെടിഎം 390 അഡ്വഞ്ചർ എക്സ് പ്ലസ് , കമ്പനിയുടെ ജനപ്രിയ എഡിവി ലൈനപ്പിന്റെ പുതുക്കിയ പതിപ്പാണ്. 2025 കെടിഎം 390 അഡ്വഞ്ചർ എക്സ് പ്ലസ് ബൈക്കിന് പുതിയ സ്വിച്ച് ഗിയർ ലഭിക്കുന്നു. അതിൽ ഒരു പ്രത്യേക ക്രൂയിസ് കൺട്രോൾ ബട്ടൺ ഉൾപ്പെടുന്നു.

ഇത് ദീർഘദൂര ഹൈവേ യാത്രകൾ വളരെ സുഖകരമാക്കും. 2025 കെടിഎം 390 അഡ്വഞ്ചർ എക്സ് പ്ലസിൽ സ്ട്രീറ്റ്, റെയിൻ, ഓഫ്-റോഡ് എന്നീ 3 റൈഡിംഗ് മോഡുകൾ ഉണ്ട്. ഇപ്പോൾ റൈഡർമാർക്ക് അവരുടെ ആവശ്യങ്ങൾക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് മോഡ് മാറ്റാൻ കഴിയും.

പ്രീമിയം ബൈക്കുകളിൽ സാധാരണയായി കാണപ്പെടുന്ന ഐഎംയു അടിസ്ഥാനമാക്കിയുള്ള കോർണറിംഗ് എബിഎസ്, സ്വിച്ചബിൾ കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഈ ബൈക്കിൽ ചേർത്തുകൊണ്ട് കെടിഎം സുരക്ഷയിലും സാങ്കേതികവിദ്യയിലും മുന്നേറ്റം നടത്തി എന്നാണ് റിപ്പോ‍ർട്ടുകൾ. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ് വീലുകൾ ഇതിനുണ്ട്. പഴയ അതേ ശക്തമായ എഞ്ചിനും ഷാസിയും ഇതിലുണ്ട്. സസ്‌പെൻഷൻ മുമ്പത്തെപ്പോലെ തന്നെയാണ്, പക്ഷേ ക്രമീകരിക്കാവുന്ന യൂണിറ്റ് ഇതിന് ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related Posts