Home » Blog » kerala Max » കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി; അധികാരം ദുർവിനിയോഗം ചെയ്ത ട്രൈബ്യൂണൽ ചിത്ര പി. അരുണിമയുടെ ‘സസ്പെൻഷൻ’ ശരിവച്ച് ട്രൈബ്യൂണൽ
8

തിരുവനന്തപുരം: ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവെച്ചു. സസ്‌‌പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥ നൽകിയ ഹർജി ട്രൈബ്യൂണൽ തള്ളി.

ആർ സുഗതന് അവധി ലഭിക്കാൻ അനുകൂല നിലപാട് സ്വീകരിച്ച ചിത്ര പി. അരുണിമ, മന്ത്രിയുടെ വ്യക്തമായ നിർദേശം മറികടന്നെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. വകുപ്പുമന്ത്രിയുടെയും സെക്രട്ടറിയുടെയും നിർദേശങ്ങൾക്ക് വിരുദ്ധമായി ഫയലിൽ തിരിമറി നടത്തുകയും അധികാര ദുർവിനിയോഗം നടത്തിയെന്നുമാണ് സർക്കാരിന്റെ കണ്ടെത്തൽ.

എന്നാൽ, തനിക്കെതിരായ നടപടി ചട്ടവിരുദ്ധമാണെന്ന് കാട്ടി ഉദ്യോഗസ്ഥ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഇതോടെ സർക്കാരിന്റെ വാദങ്ങളും രേഖകളും പരിശോധിച്ച് സസ്‌പെൻഷൻ നടപടി ന്യായമാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *