Your Image Description Your Image Description

കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ച് ശീതീകരിച്ച വാഹനം വഴി വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന പദ്ധതിയായ ഫാം ടു കിച്ചൻ ഈ മാസം ആരംഭിക്കുമെന്ന്
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.

കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി സംഘടിപ്പിച്ച ഓണക്കാല പച്ചക്കറി നടീലിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയിൽ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ആണ് നടത്തിവരുന്നത്.

പദ്ധതിയുടെ ഭാഗമായി സഹകരണ പ്രസ്ഥാനങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിൽ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വലിയ രീതിയിൽ നിരത്തിൽ ഇറക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പദ്ധതിയുടെ ഭാഗമായി ഓരോ കേന്ദ്രങ്ങളിലായി സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു
. ഇത്തവണ സംഗമങ്ങളും, കലാപരിപാടികളുമാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

കുന്നുകര പഞ്ചായത്തിൽ 30 ഏക്കറിൽ കിൻഫ്രയുടെ നേതൃത്വത്തിൽ ഫുഡ് പ്രോസസ്സിംഗ് പാർക്കും കളമശ്ശേരി എച്ച് എം ടിയിൽ ലുലു ഗ്രൂപ്പിന്റെ 500 കോടി മുതൽ മുടക്കുള്ള ഫുഡ് പ്രോസസ്സിങ് പാർക്ക് വരുന്നതോടെ കർഷകരുടെ ജീവിത നിലവാരം ഉയർത്താൻ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ അധ്യക്ഷത വഹിച്ചു.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, കൃഷിക്ക് ഒപ്പം കളമശ്ശേരി കോ ഓർഡിനേറ്റർ വിജയൻ പള്ളിയാക്കൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇന്ദു പി നായർ, ആലങ്ങാട് കൃഷി ഓഫീസർ രേഷ്മ ഫ്രാൻസിസ്, കളമശ്ശേരി കൃഷി ഓഫീസർ അഞ്ചു മറിയം എബ്രഹാം, കുന്നുകര കൃഷി ഓഫീസർ നീരജ,നീർക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ ബാബു, കരുമാല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ,കിഴക്കേ കടുങ്ങല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ ബാബു, കരുമാല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ ഷാജഹാൻ, ഇടപ്പള്ളി വടകുമ്പകം സഹകരണ ബാങ്ക് പ്രസിഡന്റ് എംവി ശ്രീകുമാർ,വെളിയത്ത്നാട് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എസ് ബി ജയരാജ്,കടുങ്ങല്ലൂർ സഹകരണ ബാങ്ക് സെക്രട്ടറി സന്തോഷ്, വെളിയത്ത്നാട് സഹകരണ ബാങ്ക് സെക്രട്ടറി പി പി ജീസൺ,ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ ടി എൻ നിഷിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts