Your Image Description Your Image Description

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുളള കളമശേരി ഫുഡ് ക്രാഫ്റ്റ് ഇ൯സ്റ്റിറ്റ്യൂട്ടിൽ 2025-26 അധ്യയന വർഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള അപേക്ഷ തീയതി നീട്ടി. ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ ഒരു വർഷത്തെ കോഴ്സുകളായ ഫുഡ് പ്രൊഡക്ഷ൯, ബേക്കറി ആന്റ് കൺഫെക്ഷണറി, ഫുഡ് ആന്റ് ബീവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേറ്റർ, ഹോട്ടൽ അക്കോമഡേഷ൯ ഓപ്പറേഷ൯, ക്യാനിംഗ് ആ൯്റ് ഫുഡ് പ്രിസർവേഷ൯ കോഴ്സുകളിലേക്ക് അപേക്ഷിക്കുവാനുളള അവസാന തീയതി ജൂൺ 10 വരെയാണ് നീട്ടിയത്. പ്ലസ് ടു/തത്തുല്യ കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒബിസി(എച്ച്) വിഭാഗത്തിൽപ്പെട്ടവർക്ക് പഠനം സൗജന്യമാണ്. ഒ.ബി.സി, ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത സ്കോളർഷിപ്പ് വഴി ഫീസ് തിരികെ ലഭിക്കും. ഓൺലൈനായോ, നേരിട്ടോ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2558385, 9188133492..

Leave a Reply

Your email address will not be published. Required fields are marked *

Related Posts