കളക്ഷൻ ഏജന്റിൽ നിന്ന് പണം പിടിച്ചുപറിച്ചു; കേസിൽ ഒന്നാംപ്രതി എസ്ഐ

തിരുവനന്തപുരത്ത് പിടിച്ചുപറി കേസിൽ എസ്ഐ ഒന്നാംപ്രതി. കളക്ഷൻ ഏജന്റിൽ നിന്ന് എസ്ഐ പണം തട്ടിപ്പറിച്ചെന്ന കേസിൽ പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ പ്രദീപിനെതിരെയാണ് കേസെടുത്തത്. വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞതിന് ശേഷം ബാ​ഗ് പിടിച്ചുപറിച്ച് 3,150 രൂപ വാങ്ങുകയായിരുന്നുവെന്ന് കളക്ഷൻ ഏജന്റ് പറയുന്നു.

എസ് ഐ ആണെന്നും വിഴി‍ഞ്ഞം സ്റ്റേഷനിൽ എത്താനും വേരിഫൈ ചെയ്ത ശേഷം ബാ​ഗ് തിരികെ നൽകാമെന്നുമായിരുന്നു എസ്ഐ പറഞ്ഞത്. ഇതിന് ശേഷം കളക്ഷൻ ഏജന്റ് സംഭവത്തിൽ പരാതിയുമായി പൊലീസിനെ സമീപിക്കുകയും പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *