Your Image Description Your Image Description

സലിംകുമാറിന്റെ മകൻ ചന്തു ഇപ്പോൾ മലയാള സിനിമയിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തിയ നടനാണ്. മഞ്ഞുമ്മൽ ബോയ്സിലെ ചന്തുവിനെ  ആ ഒരു ഒറ്റ ഷോട്ട് പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ഇപ്പോഴിതാ ചെറുപ്പത്തിൽ താൻ നേരിട്ട് ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്നു പറയുകയാണ് ചന്തു.ചെറുപ്പത്തില്‍ നിറത്തിന്റെ പേരില്‍ താൻ ഒരുപാട് ബോഡി ഷെയിമിങ് ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് നടൻ ചന്തു സലിംകുമാര്‍. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചന്തു സലിംകുമാര്‍ താൻ ചെറുപ്പത്തില്‍ നേരിട്ട കളിയാക്കലുകളെക്കുറിച്ച് പറഞ്ഞത്. കാണാൻ കൊള്ളില്ലെന്ന് നിരന്തരം കേട്ടു വളര്‍ന്നതിനാല്‍ നടനാകില്ലെന്നാണ് കരുതിയതെന്ന് നടൻ പറയുന്നു.

നടനാകാൻ സൗന്ദര്യം വേണമെന്ന് എല്ലാരും പറയുന്നതിനാല്‍ അത് കേട്ട് താൻ ഏറെ ദുഃഖത്തിലായി എന്നും കറുപ്പായതിനാല്‍ തമി‍ഴ് സിനിമയില്‍ ഭാവിയുണ്ടാകും എന്നാണ് എല്ലാവരും പറഞ്ഞതെന്ന് ചന്തു പറഞ്ഞു. എന്നാല്‍ ഇത്, താൻ രക്ഷപ്പെടുന്നതിനുവേണ്ടി എല്ലാവരും പറയുന്നതല്ലെന്നും കറുത്തവൻ തമി‍ഴ് സിനിമയിലാണ് വരേണ്ടതെന്ന പൊതുബോധത്തിൻ്റെ ഭാഗമാണ് ഈ കളിയാക്കലെന്നും നടൻ പറയുന്നു. പണ്ട് ഒരുപാടാളുകള്‍ താൻ കൊള്ളില്ലായെന്ന് പറഞ്ഞതിനാല്‍ കണ്ണാടിയില്‍ നോക്കി അഭിനയിക്കുമ്പോ‍ഴും ഒരു തൃപ്തി ലഭിച്ചിരുന്നില്ലെന്ന് ചന്തു പറഞ്ഞു.

അങ്ങനെയിരിക്കുമ്പോ‍ഴാണ് തനിക്ക് ഒരു പ്രണയമുണ്ടാകുന്നത്. തന്നെ കാണാൻ കൊള്ളാമെന്ന് പറഞ്ഞത് ആ കുട്ടിയാണെന്നും പിന്നീട് അഭിനയിക്കാനുള്ള ആത്മവിശ്വാസമുണ്ടാകുന്നത് ആ പെണ്‍കുട്ടി പറഞ്ഞിട്ടാണെന്ന് ചന്തു പറയുന്നു. തൻ്റെ ജീവിതത്തില്‍ അമ്മ ക‍ഴിഞ്ഞാൻ ഏറ്റവും സ്വാധീനം ചെലുത്തിയത് ആ പെണ്‍കുട്ടിയാണ്. ഇനിയാര്‍ക്കും തന്നെ കളിയാക്കി തളര്‍ത്താനാവില്ലെന്ന് ചന്തു സലിംകുമാര്‍ കൂട്ടിച്ചേർത്തു.

Related Posts