Your Image Description Your Image Description

സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) എൻജിനിയറിംഗ് വിത്ത് പൈത്തൺ എന്ന വിഷയത്തിൽ 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജൂൺ 23 മുതൽ ജൂലൈ 10 വരെയാണ് പരിപാടി നടക്കുന്നത്.

സ്വതന്ത്ര ‌സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ട് പൈത്തൺ വൈദഗ്ധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. 15 പ്രവർത്തി ദിവസങ്ങളിലായി 30 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാമിന്റെ പരിശീലനം വൈകുന്നേരം 6 മുതൽ 8 മണി വരെയാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രൊഫഷണലുകൾക്കും വേണ്ടിയാണ് പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത്.

2,500 രൂപയാണ് രജിസ്ട്രേഷൻ ഫീ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 19. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വെബ്‌സൈറ്റ്https://icfoss.in/event-details/211 . ഫോൺ: +91 7356610110 | +91 471 2413012/13/14 | +91 9400225962.

Leave a Reply

Your email address will not be published. Required fields are marked *

Related Posts