Your Image Description Your Image Description

എറണാകുളം: എറണകാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.അമ്പലമുകള്‍ ബിപിസിഎല്ലിന്‍റെ ഗ്യാസ് പ്ലാന്‍റിന് സമീപത്തെ റോഡിൽ 7.15ഓടെയായിരുന്നു അപകടമുണ്ടായത്.

പുത്തൻകുരിശ് സ്വദേശി സഞ്ചരിച്ച കാറാണ് കത്തിയമർന്നത്. കാറിന് തീപിടിച്ചത് കണ്ട് ഇറങ്ങിയതിനാൽ കാര്‍ ഓടിച്ചിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തി  തീ അണച്ചെങ്കിലും കാർ പൂർണ്ണമായും കത്തി നശിച്ചു.

Related Posts